Support call :+91-4933-226976
ucbpmna@yahoo.com
 
2017-18വർഷത്തിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ച സഹകരണ സ്ഥാപനങ്ങൾക്ക് സഹകരണ വകുപ്പ് നൽകുന്ന പുരസ്കാരത്തിന് പെരിന്തൽമണ്ണ അർബൻ ബാങ്ക് അർഹമായി.

2017-18വർഷത്തിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ച സഹകരണ സ്ഥാപനങ്ങൾക്ക് സഹകരണ വകുപ്പ് നൽകുന്ന പുരസ്കാരത്തിന് പെരിന്തൽമണ്ണ അർബൻ ബാങ്ക് അർഹമായി. സംസ്ഥാന തലത്തിൽ അർബൻ ബാങ്ക് വിഭാഗത്തിൽ പെരിന്തൽമണ്ണ അർബൻ ബാങ്ക് രണ്ടാം സ്ഥാനത്തെത്തി . ആധുനിക സാമ്പത്തിക സേവനങ്ങളുടെ വിപുലമായ ശ്രേണി ഇടപാടുകാർക്കായി ഒരുക്കിക്കൊണ്ട് സഹകരണ മേഖലയുടെ വിശ്വസ്തതയും സാമൂഹ്യ ഉത്തരവാദിത്വ നിർവ്വഹണവും ഇഴചേർന്ന പ്രവർത്തനങ്ങളാണ് ബാങ്കിനെ ഈ നേട്ടത്തിന് അർഹമാക്കിയത്.പുരസ്കാരം എറണാകുളത്ത് നടന്ന ചടങ്ങിൽ ബാങ്ക് ചെയർമാൻ സി ദിവാകരൻ, ജനറൽ മാനേജർ വി മോഹൻ ഡവലപ്മെന്റ് ഓഫീസ് എസ് ആർ രവിശങ്കർ എന്നിവർ ചേർന്ന് സഹകരണമന്ത്രി കടകംപള്ളി സുരേന്ദ്രനിൽ നിന്ന് ഏറ്റുവാങ്ങി