ബാങ്കിങ് ഫ്രണ്ടിയേഴ്സ് 2019 വര്‍ഷത്തെ മികച്ച പ്രവര്‍ത്തനം കാഴചവെച്ച സഹകരണ ബാങ്കുകള്‍ക്കായി ഏര്‍പ്പെടുത്തിയ ഫ്രണ്ടിയേഴ്സ് ഇന്‍ കോ ഓപ്പറേറ്റിവ് ബാങ്കിങ് അവാര്‍ഡിന് പെരിന്തല് മണ്ണ അര്‍ബന്‍ ബാങ്ക് തെരഞ്ഞെടുക്കപ്പെട്ടു.ഗോവയില്‍ വെച്ചു നടന്ന നാഷണല്‍ കോ ഓപ്പറേറ്റീവ് ബാങ്കിങ് സമ്മിറ്റില്‍ വെച്ചു ബാങ്കിന്റെ വൈസ് ചെയര്മാന് പി സി ഷംസുദ്ദീന്, ജനറല്‍ മാനേജര്‍ വി മോഹന്‍ എന്നിവര്‍ ചേര്‍ന്ന് അവാര്‍ഡ് ഏറ്റുവാങ്ങി. തുടർച്ചയായി മൂന്ന് വർഷങ്ങളിൽ ബാങ്ക് കാഴ്ചവെച്ച മികച്ച പ്രകടനം പരിഗണിച്ചാണ് അവാർഡ് . മൂന്ന് വർഷങ്ങളായി എൻപിഎ (നിഷ്ക്രിയ ആസ്തി ) കുറക്കുന്നതിൽ ബാങ്ക് കൈവരിച്ച പുരോഗതിയും, നോട്ട് നിരോധന കാലത്തും പ്രളയകാലത്തും നേരിട്ട പ്രതിസന്ധികളിൽ തളരാതെയുള്ള മാതൃകാപരമായ പ്രവർത്തനങ്ങളും അഭിനന്ദനാർഹമാണെന്ന് ബാങ്കിങ്ങ് ഫ്രോണ്ടിയേഴ്സ് അവാർഡ് ജൂറി അഭിപ്രായപ്പെട്ടു. 1200 കോടിയിലധികം രൂപ നിക്ഷേപവും 850 കോടി രൂപയിലധികം വായ്പയും ബാങ്കിനുണ്ട്. എല്ലാ ആധുനിക ബാങ്കിങ്ങ് സൗകര്യങ്ങളും ഇടപാടുകാർക്കായി എത്തിക്കുന്നതിനായി ബാങ്കിന്റെ24 ബ്രാഞ്ചുകൾ പെരിന്തൽമണ്ണ താലൂക്കിലും മലപ്പുറം മുനിസിപ്പാലിറ്റി പരിധിയിലും പ്രവർത്തിക്കുന്നു.